News

സ്ക്രീൻ പ്രിന്റിംഗ് പരിശീലന ക്യാമ്പ്

കെപിഎ തിരൂരങ്ങാടി മേഖലയുടെ ആഭിമുഖ്യത്തിൽ മെമ്പർമാർക്കായി നടത്തിയ സ്ക്രീൻ പ്രിന്റിംഗ് പരിശീലന ക്യാമ്പ് ജില്ലാ പ്രസിഡന്റ്‌ ശ്രീ. ജയേഷ് ചെമ്മാട് ഉദ്ഘാടനം ചെയ്യുന്നു. സ്ക്രീൻ പ്രിന്റിംഗ് പരിശീലന ക്യാമ്പിൽ ട്രൈനർ ശ്രീ. അജീഷ് അക്ഷര അംഗങ്ങൾക്ക് പ്രിന്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു.

സ്ക്രീൻ പ്രിന്റിംഗ് പരിശീലന ക്യാമ്പ് Read More »

Training

കോട്ടയം : കേരള പ്രിന്റേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് ധർണ

കോട്ടയം 31/01/2024 : സംസ്ഥാനത്തെ ചെറുതും വലുതുമായ പ്രിന്റിംഗ് മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ പെടുത്തുന്നതി ന്റെ ഭാഗമായി എല്ലാ ജില്ലാ കളക്ടറേ റ്റുകളുടെയും മുൻപിൽ നടത്തിയ ധർണയുടെ ഭാഗമായി കോട്ടയത്തെ ധർണ മുൻ എം പി ശ്രീ ഫ്രാൻസിസ് ജോർജ് ഉത്ഘാടനം ചെയ്തു.കെ പി എ ജില്ലാ പ്രസിഡന്റ്‌ ശ്രീ സജി തോമസ് അധ്യക്ഷത വഹിച്ചു.കെ പി എ ജില്ലാ സെക്രട്ടറി ശ്രീ പി അശോക് കുമാർ സ്വാഗതം ആശംസിച്ചു. കെ പി എ സംസ്ഥാന സെക്രട്ടറി ശ്രീ പി കെ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ഡിജോ കാപ്പൻ (മാധ്യമപ്രവർത്തകൻ ) ജോസ് മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്ത് മെമ്പർ )ടോമി കുട്ടിയാങ്കൽ (യുണൈറ്റഡ്  മർച്ചന്റ്സ് ചേമ്പർ സംസ്ഥാന സെക്രട്ടറി ) ഷിബു തെക്കേമറ്റം(പാലാ ബ്ലഡ്‌ ഫോറം ജനറൽ കൺവീനർ )ഫാദർ മാർട്ടിൻ സി മണ്ണന്തു (സെറാ ഫിക്  പ്രസ്സ്‌ ഭരണങ്ങാനം)എന്നിവർ ഐക്യ ദാർഡ്യ പ്രഖ്യാപനം നടത്തി.  ജസ്റ്റിൻ ബോബി,  പി എൻ വിജയൻ,   സന്തോഷ്‌ കെ ആ ർ,ശ്രീ ഡിജുമോൻ വർഗീസ്,ടോമി ജോസഫ്,  റെജിമോൻ,  ഷക്കീർ ചങ്കമ്പള്ളി തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കെ പി എ ടൗൺ മേഖല സെക്രട്ടറി സോണി ജോർജ് കൃതജ്ഞ പറഞ്ഞു.

കോട്ടയം : കേരള പ്രിന്റേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് ധർണ Read More »

Strike